Timely news thodupuzha

അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ചൈനയിൽ എത്തി

ബീജിങ്ങ്‌: ദ്വിദിന സന്ദർശനത്തിനായി അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനയിൽ എത്തി. ഞായറാഴ്ച എത്തിയ ബ്ലിങ്കൻ മോസ്കോയിൽ ചൈനീസ്‌ വിദേശമന്ത്രി ചിൻ ഗ്യാങ്ങുമായി കൂടിക്കാഴ്ച നടത്തി.

മുൻ വിദേശമന്ത്രി വാങ്‌ യി, പ്രസിഡന്റ്‌ ഷി ജിൻപിങ്‌ എന്നിവരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ്‌ കരുതുന്നത്‌. ചൈനയ്ക്കും അമേരിക്കയ്ക്കും ഇടയിൽ കൂടുതൽ വിമാന സർവീസുകൾ തുടങ്ങാൻ ചർച്ചയിൽ ധാരണയായി.

ചിൻ ഗ്യാങ്‌ അടുത്തുതന്നെ അമേരിക്ക സന്ദർശിക്കുമെന്നും ഉറപ്പുനൽകി. ബാലിയിൽ കഴിഞ്ഞ വർഷം നടന്ന ജോ ബൈഡൻ–- ഷി ജിൻപിങ്‌ കൂടിക്കാഴ്ചയിലെ തീരുമാനപ്രകാരമാണ്‌ ബ്ലിങ്കന്റെ സന്ദർശനം.

ഫെബ്രുവരിയിൽ തീരുമാനിച്ചിരുന്ന സന്ദർശനം ചൈനയുടെ നിരീക്ഷണ ബലൂൺ അമേരിക്കൻ വ്യോമമേഖലയിൽ എത്തിയതായ സംഭവത്തെ തുടർന്ന്‌ മാറ്റിവയ്ക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച ബ്ലിങ്കൻ ചിൻ ഗ്യാങ്ങുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു.

ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന സംഘർഷത്തിൽ അയവ്‌ വരുത്തുകയാണ്‌ സന്ദർശന ലക്ഷ്യമെന്ന്‌ പ്രഖ്യാപിക്കുമ്പോൾത്തന്നെ, പസഫിക്‌ മേഖലയിൽ ചൈനയ്ക്കെതിരായ നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്‌ അമേരിക്ക.

Leave a Comment

Your email address will not be published. Required fields are marked *