തിരുവനന്തപുരം: സംസ്ഥാനത്ത് വർഗീയ നീക്കം ശക്തമാക്കാൻ ബി.ജെ.പി ഒരുങ്ങുന്നു. സംഘപരിവാർ അനുകൂല ഓൺലൈൻ മാധ്യമങ്ങളെ കൂട്ടുപിടിച്ചാണ് കലാപസമാനമായ അന്തരീക്ഷം സൃഷ്ടിക്കാൻ ബിജെപി ലക്ഷ്യമിടുന്നത്.
ഇതിനായി ബി.ജെ.പി ദേശീയ സെക്രട്ടറി ബി.എൽ.സന്തോഷ് യോഗം വിളിച്ചു. കെ സുരേന്ദ്രൻ, സി.കൃഷ്ണകുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കൊച്ചിയിലെ ഒരു ഹോട്ടലിലാണ് കഴിഞ്ഞ ദിവസം യോഗം ചേർന്നത്.
ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയെന്ന പേരിലാണ് യോഗം. ഓൺലൈൻ മാധ്യമ മേധാവികൾ യോഗത്തിൽ പങ്കെടുത്തു. വർഗീയത പരത്താനുള്ള തന്ത്രങ്ങൾക്ക് യോഗം രൂപം നൽകിയതായും റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വർഗീയ പ്രചാരണങ്ങൾ നടത്താനും യോഗത്തിൽ തീരുമാനം.