Timely news thodupuzha

പിതാവിനെ കാണാനായി മഅദനി 26ന് കേരളത്തിലെത്തും

ബാംഗ്ലൂർ: ചികിൽസയിൽ കഴിയുന്ന പിതാവിനെ കാണുവാൻ പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലെത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം എറണാകുളത്തെത്തും. ഫ്ളൈറ്റിലാണ് യാത്ര. തുടർന്ന് ചികിൽസയിൽ കഴിയുന്ന പിതാവിനെ സന്ദർശിക്കുന്നതിനായി കൊല്ലത്തേക്ക് പോകും.

അതിനു ശേഷം ജൂലൈ ഏഴിന് മടങ്ങും. ബാംഗ്ലൂർ കമ്മീഷണർ ഓഫീസിൽ നിന്ന് മഅദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി ലഭിച്ചതായി അറിയിപ്പ് കിട്ടിയ വിവരം കുടുംബം തന്നെയാ‍ണ് അറിയിച്ചത്. 12 ദിവസത്തേക്കാണ് യാത്രാനുമതി. ജൂലൈ 8 വരെ മഅദനിക്ക് കേരളത്തിൽ തങ്ങാം. സുരക്ഷയ്ക്കുള്ള ചെലവു മഅദനി തന്നെ വഹിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. അതേസമയം യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

തിങ്കളാഴ്ച രാവിലെ ചെലവ് എത്ര നൽകണമെന്ന് അറിയിപ്പ് നൽകുമെന്ന് പൊലീസ് പറഞ്ഞു. സുപ്രീം കോടതി മഅദനിക്ക് മുമ്പ് ജാമ്യവ്യവസ്ഥയിൽ കേരളത്തിലേക്കു പോകാൻ ഇളവ് നൽകിയിരുന്നു. എങ്കിലും ചെലവ് വഹിക്കാൻ കഴി യാത്തത്തിനെ തുടർന്ന് മഅദനി യാത്ര മാറ്റി വെക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *