Timely news thodupuzha

പങ്കാളി ഗർഭിണിയായിരുന്നപ്പോൾ തീകൊളുത്തിക്കൊന്നു; കേസിൽ ഒഡിഷ മുൻ എം.എൽ.എ കുറ്റക്കാരനെന്ന്‌ കോടതി

ഭുവനേശ്വർ: ഗർഭിണിയായ ഭാര്യയെ തീകൊളുത്തിക്കൊന്ന കേസിൽ ഒഡിഷ മുൻ എം.എൽ.എ രാമമൂർത്തി ഗൊമാംഗോ കുറ്റക്കാരനെന്ന്‌ കോടതി കണ്ടെത്തി. ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പരിഗണിക്കുന്ന ഭുവനേശ്വറിലെ പ്രത്യേക കോടതി ചൊവ്വാഴ്‌ച ശിക്ഷ വിധിക്കും.

1995 സെപ്‌തംബർ 28നാണ്‌ രാമമൂർത്തിയുടെ ഭാര്യ ശശിരേഖയുടെ പാതിവെന്ത മൃതദേഹം എംഎൽഎ ക്വാർട്ടേഴ്‌സിലെ ശുചിമുറിയിൽ കണ്ടെത്തിയത്‌. ആത്മഹത്യയെന്നായിരുന്നു രാമമൂർത്തിയുടെ വാദം.

അസ്വാഭാവിക മരണത്തിന്‌ കേസെടുത്ത ഖർവേൽനഗർ പൊലീസ്‌ പിന്നീട്‌ കൊലപാതകക്കുറ്റം ചുമത്തി രാമമൂർത്തിയെ അറസ്റ്റ്‌ ചെയ്‌തെങ്കിലും രണ്ടുമാസത്തിനകം ജാമ്യം ലഭിച്ചു.

1990ലും 95ലും ജനതാദൾ ടിക്കറ്റിലും 2000ൽ ബി.ജെ.പി സ്ഥാനാർഥിയായും വിജയിച്ചു. 2009ൽ ബിജെപി വിട്ട രാമമൂർത്തി 2014ൽ തിരിച്ചെത്തി നിയമസഭയിലേക്ക്‌ മത്സരിച്ചെങ്കിലും തോറ്റു.

Leave a Comment

Your email address will not be published. Required fields are marked *