
കൊച്ചി: ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ബി.പി ഉയർന്ന നിലയിൽ.
ഇന്നലെ രാത്രി ഏഴേകാലോടെ ഭാര്യ സൂഫിയയ്ക്കൊപ്പം നെടുമ്പാശേരി വിമാനത്തിലെത്തിയ മദനി കരുനാഗപ്പള്ളി അന്വാറുശേരിയിലെ വീട്ടിലേക്ക് പോയതിനു പിന്നാലെ രാത്രി ഒൻപത് മണിയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മഅദനിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് പി.ഡി.പി നേതാക്കൾ അറിയിച്ചു.
നിലവിൽ യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ അല്ല. രാത്രിയിലെ അതെ ആരോഗ്യനില തുടരുകയാണെന്നും രാവിലെ ഡോക്ടർമാരുടെ വിദഗ്ധസംഘം അമദനിയെ പരിശോധിക്കുമെന്നും പി.ഡി.പി നേതാക്കൾ കൂട്ടിച്ചേർത്തു.






