ജനീവ: അനധികൃത കുടിയേറ്റം തടയാൻ ബ്രിട്ടീഷ് സർക്കാർ കൊണ്ടുവരുന്ന ബിൽ അന്താരാഷ്ട്ര നിയമത്തിനു വിരുദ്ധമാണെന്ന് ഐക്യരാഷ്ട്ര സംഘടന. പാർലമെന്റ് പാസാക്കിയ ബിൽ ചാൾസ് മൂന്നാമൻ ഒപ്പിട്ടാൻ നിയമമാകും.
അതിനിടെയാണ് ഐക്യരാഷ്ട്ര സംഘടനയുടെ വിമർശം.അനധികൃതമായി ബോട്ടിൽ രാജ്യത്തെത്തുന്നവരെ ബോട്ടിൽവച്ചുതന്നെ തടഞ്ഞ്, തിരിച്ചയക്കുന്നതാണ് ബിൽ. അന്താരാഷ്ട്ര മനുഷ്യാവകാശ, അഭയാർഥി നിയമങ്ങൾക്കു വിരുദ്ധമാണ് പുതിയ ബില്ലെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം മേധാവി വോൾക്കർ ടർക്ക് പറഞ്ഞു.
അഭയാർഥികളെ വീണ്ടും അനിശ്ചിതത്വത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിടാനേ നിയമം ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. അഭയാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുംവിധം നിയമത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.