Timely news thodupuzha

പാ​ർ​ല​മെ​ൻറ് സ​മ്മേ​ള​നം ഇന്ന് തുടങ്ങും

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ൻറി​ൻറെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ഇന്ന് തു​ട​ങ്ങും. ഓ​ഗ​സ്റ്റ് 11വ​രെ നീ​ളു​ന്ന സ​മ്മേ​ള​ന​ത്തി​ൽ 32 ബി​ല്ലു​ക​ളാ​ണു സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്കെ​ത്തു​ന്ന​ത്.

സി​നി​മ​ക​ളു​ടെ വ്യാ​ജ പ​തി​പ്പു​ക​ൾ​ക്കു ത​ട​യി​ടാ​നും ചി​ത്ര​ങ്ങ​ളെ പ്രാ​യ​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യ​ത്യ​സ്ത കാ​റ്റ​ഗ​റി​ക​ളി​ലാ​ക്കു​ന്ന സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്കെ​റ്റ് ഏ​ർ​പ്പെ​ടു​ത്താ​നു​മു​ള​ള​ത​ട​ക്കം സു​പ്ര​ധാ​ന ബി​ല്ലു​ക​ൾ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

എ​ന്നാ​ൽ, ഡ​ൽ​ഹി​യി​ലെ അ​ധി​കാ​ര​ത്ത​ർ​ക്കം സം​ബ​ന്ധി​ച്ച ഓ​ർ​ഡി​ന​ൻ​സി​നു പ​ക​ര​മു​ള​ള ബി​ല്ലാ​കും സ​ഭ​യി​ൽ ശ്ര​ദ്ധ​കേ​ന്ദ്ര​മാ​കു​ക. ബി​ല്ലി​നെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ 26 പാ​ർ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ട്ട പ്ര​തി​പ​ക്ഷ സ​ഖ്യം എ​തി​ർ​ക്കും.

160ലേ​റെ പേ​രു​ടെ ജീ​വ​നെ​ടു​ത്ത മ​ണി​പ്പു​ർ ക​ലാ​പ​മാ​ണു സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​യാ​കു​ന്ന മ​റ്റൊ​രു വി​ഷ​യം. ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച വേ​ണ​മെ​ന്ന കോ​ൺ​ഗ്ര​സി​ൻറെ ആ​വ​ശ്യ​ത്തോ​ട് ഇ​ന്ന​ലെ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്നാ​ണ് പാ​ർ​ല​മെ​ൻറ​റി​കാ​ര്യ മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി പ്ര​തി​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, സ​ഭ ശ​രി​യാ​യി ന​ട​ത്തി​ക്കൊ​ണ്ടു പോ​ക​ണ​മെ​ങ്കി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നു ലോ​ക്സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി പ​റ​ഞ്ഞു. മ​ണി​പ്പു​ർ വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും ഇ​തേ​വ​രെ മൗ​നം പാ​ലി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ഭ​യി​ൽ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും ചൗ​ധ​രി.

ബാംഗ്ലൂ​രി​ൽ ചൊ​വ്വാ​ഴ്ച രൂ​പീ​ക​രി​ച്ച പ്ര​തി​പ​ക്ഷ സ​ഖ്യം ഇ​ന്ത്യ​യി​ലെ എം​പി​മാ​ർ ഇ​ന്നു രാ​വി​ലെ യോ​ഗം ചേ​ർ​ന്ന് സ​ഭ​യി​ൽ പൊ​തു​വാ​യി സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ട് തീ​രു​മാ​നി​ക്കും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ നി​ല​വി​ൽ വ്യ​ത്യ​സ്ത അ​ഭി​പ്ര​മാ​യ​മാ​ണു സ​ഖ്യ​ത്തി​ലെ ക​ക്ഷി​ക​ൾ​ക്ക്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു പൊ​തു​നി​ല​പാ​ടി​ന് ശ്ര​മം. എ​ന്നാ​ൽ, ഇ​രു സ​ഖ്യ​ങ്ങ​ളി​ലു​മി​ല്ലാ​ത്ത ബി.​ജെ.​ഡി, വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ്, ബി​.ആ​ർ.​എ​സ് ക​ക്ഷി​ക​ൾ പാ​ർ​ല​മെ​ൻറി​ലും നി​യ​മ​സ​ഭ​ക​ളി​ലും വ​നി​താ സം​വ​ര​ണ​ത്തി​ന് ബി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണു സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ഉ​യ​ർ​ത്തി​യ​ത്.

Leave a Comment

Your email address will not be published. Required fields are marked *