മുംബൈ: കഴിഞ്ഞ 2 ദിവസമായി തുടരുന്ന മഴ കനത്ത നാശനഷ്ടങ്ങൾ മുബൈയിലും പരിസര പ്രദേശങ്ങളിലും രേഖപ്പെടുത്തി. മുംബൈയ്ക്ക് സമീപമുള്ള റായ്ഗഡിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 4 പേർ മരിച്ചു.
നിരവധിപേരെ കാണാനില്ലെന്നും 25 പേരെ രക്ഷപെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം സ്ഥിതി ഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അപകടമുണ്ടായ റായ്ഗഡിലെ ഖലാപുർ പ്രദേശത്തെത്തി.






