Timely news thodupuzha

അപേക്ഷ ക്ഷണിച്ചു

തിരുവന്തപുരം: ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനെജ്മെൻറ്, കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയി ൻറനൻസ്, പി.ജി.ഡി.സി.എ എന്നീ കോഴ്‌സുകളിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളജ് സെൻററിലോ 0471-2337450, 8590605271 എന്നീ നമ്പറിലോ ബന്ധപ്പെടുക.

കേരളസർക്കാർ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വർഷ കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷൻ, കെ.ജി.ടി.ഇപ്രസ് വർക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് കോഴ്‌സുകളിൽ കോഴിക്കോട് ഉപകേന്ദ്രത്തിൽ സീറ്റുകൾ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവർഗ/ മറ്റ് അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും.

ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിൻറെ കോഴിക്കോട് സബ്‌സെൻററിലാണ് കോഴ്‌സുകൾ നടത്തുന്നത്. കോഴ്‌സിന് ചേരാനാഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് സി-ആപ്റ്റ് ട്രെയിനിങ് ഡിവിഷനിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0495 2723666, 0495 2356591, ഇ-മെയിൽ: kozhikode@captkerala.com.

Leave a Comment

Your email address will not be published. Required fields are marked *