Timely news thodupuzha

ഭാഷാ പഠനത്തിന് ജില്ലാ പഞ്ചായത്ത് പദ്ധതി

തൊടുപുഴ: ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം ലക്ഷ്യമിട്ട് ഭാഷാ പഠനത്തിന് അവസരമൊരുക്കി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്സിൽ ചേരുന്ന 220 പേർക്ക് ഫീസ് ആനുകൂല്യം നല്കുന്നതിനായി ജില്ലാ പഞ്ചായത്ത് പദ്ധതി രൂപീകരിച്ചു. താല്പര്യമുള്ളവർ അപേക്ഷകൾ നേരിട്ടോ തപാലിലോ സാക്ഷരതാ മിഷൻ്റെ ഇടുക്കി ജില്ലാ ഓഫീസിൽ സമർപ്പിക്കണം. ജൂലൈ 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി.

നാല് മാസമാണ് കോഴ്സ് കാലാവധി. ഗുഡ് ഇംഗ്ലീഷ് കോഴ്സിന് രജിസ്ട്രേഷനുൾപ്പെടെ 2500 രൂപയാണ് ഫീസ്. അപേക്ഷകർ 17 വയസ് തികഞ്ഞവരാകണം. ഉയർന്ന പ്രയപരിധിയില്ല. അപേക്ഷകർ ഇടുക്കി ജില്ലക്കാരായിരിക്കണം. അപേക്ഷാ ഫോം ലഭിക്കുന്നതിനായി സന്ദർശിക്കുക – www.literacymissionkerala.org. അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം, ജില്ലാ സാക്ഷരതാമിഷൻ ഓഫീസ്, ജില്ലാ പഞ്ചായത്ത് ഇടുക്കി, കുയിലിമല, പൈനാവ്,685603. ഫോൺ 04862232294. ആദ്യം ലഭിക്കുന്ന 220 അപേക്ഷകളാകും പരിഗണിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *