മുതലക്കോടം: ജയ്ഹിന്ദ് ബാലവേദിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന ബാലവേദി പുസ്തക ചർച്ചയുടെ രണ്ടാമത്തെ പുസ്തകമായി എം.ഡി.യുടെ മാണിക്കക്കല്ലെന്ന പുസ്തകം ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ചർച്ച ചെയ്തു.
ബാലാവേദി വൈസ് പ്രസിഡന്റ് കുമാരി അക്ഷയ സാബുവിന്റെ അദ്ധ്യക്ഷതയിൽ എഴുത്തുകാരനും പ്രഭാക്ഷകനുമായ കെ.ആർ.സോമരാജൻ ഉദ്ഘാടനം ചെയ്തു. ബാലാവേദി ജോയ്ന്റ് കൺവീനർ എസ്.വൈശാഖൻ പുസ്തകം അവതരിപ്പിച്ചു.
ബാലവേദി രക്ഷാധികാരി എ.പി.കാസീൻ, കൺവീനർ എം.എസ്.സണ്ണി, യുവകവി അനുകുമാർ തൊടുപുഴ, ബാലവേദി സെക്രട്ടറി മാസ്റ്റർ എബിൻ സണ്ണി എന്നിവർ ആശംസകൾ നേർന്നു. ബാലവേദി പ്രസിഡന്റ് മാസ്റ്റർ ദേവാനന്ദ് പി.എസ്.സ്വാഗതവും ജോയ്ന്റ് സെക്രട്ടറി കുമാരി സോന ബിനോയ് കൃതജ്ഞതയും പറഞ്ഞു.