Timely news thodupuzha

നാഷണൽ ജനശക്തി കോൺഗ്രസ്സ് ഇടുക്കി ജില്ലാ കമ്മിറ്റി അനുശോചന യോഗം നടത്തി

തൊടുപുഴ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ നാഷണൽ ജനശക്തി കോൺഗ്രസ്സ് ഇടുക്കി ജില്ലാ കമ്മിറ്റി തൊടുപുഴയിൽ കെ.എം.കെ.ബിൾഡിങ്ങിൽ അനുശോചന യോഗം സംഘടിപ്പിച്ചു. നാഷണൽ ജനശക്തി കോൺഗ്രസ്സ് സംസ്ഥാന മഹിള കൺവീനർ പി.കെ ശ്രീദേവി ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ ബിജു അടിമാലി അദ്ധ്യക്ഷത വഹിച്ചു. ജനശക്തി മഹിളാ കോൺഗ്രസ്സ് ജില്ല കൺവീനർ എം.വി ഗിരിജ ടീച്ചർ സ്വാഗതം പറഞ്ഞു.

ആറ് പതിറ്റാണ്ട് കാലം കേരള രാഷ്ട്രിയത്തിലെ എളിമയുടെ പ്രതീകമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അനുസ്മരണ യോ​ഗത്തിൽ പറഞ്ഞു. കേരള രാഷ്ട്രിയത്തിൽ പകരം വെക്കാനാവത്ത സ്നേഹവും വാത്സല്യവും കരുതലും ജനങ്ങൾക്ക് നൽകിയ നേതാവ്. അദ്ദേഹത്തിൻറ വിടവാങ്ങൾ കേരളത്തിനും ദേശീയ രാഷ്ട്രിയത്തിനും തീരാ നഷ്ടമാണ്. ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ നിറസാനിധ്യമായി എന്നും നിലനിൽക്കുമെന്നും കുട്ടി ചേർത്തു.

സംസ്ഥാ കമ്മിറ്റി അംഗം മണി അടിമാലി, ജില്ല കമ്മിറ്റി അംഗങ്ങൾ സതീഷ് കുമാർ, അനീഷ, പി.പ്രഭാകരൻ, രവിന്ദ്രൻനാഥ്, പാപ്പി കുട്ടിയമ്മ, രാജു എം.റ്റി, സിന്ദു കുമാരി, ജില്ല കൺവീനർ ബിജു അടിമാലി തുടങ്ങിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *