കലിഫോര്‍ണിയ: മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്റർ ഇനി മുതൽ എക്‌സെന്ന് അറിയപ്പെടുമെന്ന് കമ്പനിയുടമ ഇലോൺ മസ്‌ക്. ട്വിറ്റർ ലോഗോയായിരുന്ന നീലക്കുരുവിയും ഇനി ഉണ്ടാകില്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി.
ടിറ്ററിന്റെ ലോഗോ മാറ്റി പകരം എക്‌സെന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു.
നേരത്തെ ട്വിറ്ററിന്റെ ഡെസ്ക്ടോപ് പതിപ്പിൽ നീലക്കുരുവിയുടെ ലോഗോയ്ക്ക് പകരം ഡോഗ്കോയിന് ക്രിപ്റ്റോകറന്‍സി ചിഹ്നമായ നായയുടെ ചിഹ്നം നൽകിയിരുന്നു. അത് വിവാദമായപ്പോൾ മാറ്റി നീലക്കുരുവിയുടെ ചിത്രം ആക്കിയിരുന്നു. ഇപ്പോൾ വീണ്ടും ട്വിറ്ററിന്റെ പേരും ലോഗേയും മാറ്റുകയാണ് ചെയ്തത്.