ടൊറന്റോ: ഇന്ത്യൻ വിദ്യാർഥിയെ കാനഡയിലെ ടൊറന്റോയിൽ ക്രൂരമായി കൊലപ്പെടുത്തി. ഗുർവിന്ദർ നാഥാണ്(24) കൊല്ലപ്പെട്ടത്. ജൂലൈ 9നായിരുന്നു സംഭവം. യുവാവ് ടൊറന്റോയിൽ പഠനത്തിനൊപ്പം ഫുഡ് ഡെലിവറി പാർടനറായി ജോലി ചെയ്തിരുന്നു. പിസ ഡെലിവറി ചെയ്യാനായെത്തിയ ഗുർവിന്ദർ നാഥിന്റെ വാഹനം കുറ്റവാളികൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. യുവാവിന്റെ വാഹനവുമായി അക്രമിസംഘത്തിൽ ഒരാൾ കടന്നുകളഞ്ഞു. 27ന് ഗുർവിന്ദർ നാഥിന്റെ മൃതദേഹം നാട്ടിലെത്തിക്കും.
ഇന്ത്യൻ വിദ്യാർഥി കാനഡയിൽ കൊല്ലപ്പെട്ടു
