Timely news thodupuzha

മൈക്ക് വിവാദം; കേസ് വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മൈക്ക് വിവാദത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് വേണ്ട, പരിശോധനമാത്രം മതിയെന്ന് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തി.

തുടർന്ന് പരിശോധനയ്ക്കു ശേഷം മൈക്ക് ഉടമയ്ക്ക് തിരികെ നൽകി. സംഭവം രാഷ്ട്രീയ വിവാദമായതോടെയാണ് നടപടി. ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെ മുഖ്യമന്ത്രി സംസാരിക്കാനായി എണീറ്റപ്പോൾ മൈക്ക് തകരാറായതിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്.

പരാതി ഇല്ലാതെ പൊലീസ് സ്വമേധയ ആയിരുന്നു കേസെടുത്തത്. കേസെടുത്തതിനു പിന്നാലെ മൈക്ക്, ആംപ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *