Timely news thodupuzha

വീണയ്ക്ക് മാസപ്പടി ലഭിച്ചെന്ന ആരോപണം നിയമസഭയിൽ ചർച്ച ചെയ്യാൻ ഒരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയ്ക്ക് സ്വകാര്യ കമ്പനിയിൽ നിന്നു മാസപ്പടി ലഭിച്ചെന്ന ആരോപണം നിയമസഭയിൽ ആയുധമാക്കാൻ പ്രതിപക്ഷം തയാറെടുക്കുന്നു. കൊച്ചി മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡെന്ന(സി.എം.ആർ.എൽ) സ്വകാര്യ കമ്പനിയിൽ നിന്ന് വീണയ്ക്ക് മാസപ്പടി ഇനത്തിൽ മൂന്നു വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചതായി ആദായ നികുതി ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡ് കണ്ടെത്തിയിരുന്നു.

സേവനങ്ങളൊന്നും നൽകാതെയാണ് ഈ പണം നൽകിയിരിക്കുന്നതെന്നാണ് ആരോപണം. ഇതിനു മുമ്പും സഭയിൽ വീണയുടെ സ്ഥാപനത്തിന്‍റെ ഇടപാട് ചർച്ചയായിട്ടുണ്ട്. അതേസമയം, ചെവ്വാഴ്ച നടന്ന സഭ സമ്മേളനത്തിൽ വിലക്കയറ്റമുൾപ്പെടെ ചർച്ചയായിരുന്നു.

സപ്ലൈക്കോയിൽ നിന്നുള്ള സാധനങ്ങളുടെ ലഭ്യതയെക്കുറിച്ചുള്ള ചർച്ചയിൽ മന്ത്രി ജി. ആർ അനിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിൽ വാഗ്ദ്വാദങ്ങളുണ്ടായി. അതിനിടെ പു​തു​പ്പ​ള്ളി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കി​യേ​ക്കും. ഇ​തി​നാ​യി കാ​ര്യോ​പ​ദേ​ശ​ക​സ​മി​തി ഇ​ന്ന് യോ​ഗം ചേ​രും.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ ഉ​ട​ൻ ത​ന്നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എ​ന്നി​വ​ർ ഇ​തു സം​ബ​ന്ധി​ച്ച് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന് കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗം നി​ശ്ച​യി​ച്ച​ത്.

Leave a Comment

Your email address will not be published. Required fields are marked *