Timely news thodupuzha

logo

രാജസ്ഥാനിൽ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആദിവാസി യുവതിയെ മര്‍ദിച്ച് റോഡിലൂടെ നടത്തി

ജയ്‌പൂര്‍: ആദിവാസി യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നഗ്നയാക്കി മര്‍ദിച്ച് റോഡിലൂടെ നടത്തി. രാജസ്ഥാനിലെ പ്രതാപ്‌ഗഡ് നിചാല്‍ കോട്ട ഗ്രാമത്തിലാണ് സംഭവം. വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

യുവതി മറ്റൊരാളുമായി ഒളിച്ചോടി എന്നാരോപിച്ചാണ് മര്‍ദ്ദിച്ച് റോഡിലൂടെ നഗ്നയാക്കി നടത്തിയത്. റോഡിലൂടെ നടത്തുന്ന സമയത്തും ഇവരെ മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രതികള്‍ ഒളിവിലാണ്.

അന്വേഷണത്തിനായി പോലീസിനെ ആറ് സംഘങ്ങളായി തിരിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന യുപിയിൽ നടക്കുന്ന ക്രൂരതകൾ പുറത്തുവരുമ്പോൾത്തന്നെയാണ്‌ കോൺഗ്രസ്‌ സംസ്ഥാനമായ രാജസ്ഥാനിൽനിന്നും സമാനസംഭവങ്ങൾ നിരന്തരം കേൾക്കുന്നത്‌. പ്രതികളെ ഉടൻ പിടികൂടുമെന്ന്‌ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ട്‌ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *