Timely news thodupuzha

logo

കെ.എസ്.ഇ.ബി ഉദ്യോ​ഗസ്ഥരുടെ കൂട്ട അവധി; വകുപ്പു തല അന്വേഷണം ആരംഭിച്ചു

ഇടുക്കി: പീരുമേട്ടിലെ കെ.എസ്.ഇ.ബി ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയതോടെ വൈദ്യുതി മുടങ്ങിയത് 16 മണിക്കൂർ. പീരുമേട് ഫീഡറിൻറെ പരിധിയിലെ നാലായിരത്തോളം ഉപയോക്താക്കളാണ് മണിക്കൂറുകളോളം ഇരുട്ടിലായാത്.

സംഭവം വിവാദമായതോടെ വകുപ്പു തല അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് പീരുമേട്ടിൽ‌ ശക്തമായി മഴ പെയ്തതിനു പിന്നാലെ വൈദ്യുതിയും മുടങ്ങി. താലൂക്ക് ഓഫിസ്, താലൂക്ക് ആശുപത്രി, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലടക്കം വൈദ്യുതി മുടങ്ങി. നിരവധി സഞ്ചാരികളും ബുദ്ധിമുട്ടി.

നാട്ടുകാർ പോത്തുപാറയിലുള്ള സെക്ഷൻ ഓഫിസിലേക്കു വിളിച്ചപ്പോൾ എല്ലാവരും ടൂർ പോയെന്നായിരുന്നു മറുപടി. തുടർന്ന് പരാതികൾ വ്യാപകമായതോടെ രാത്രിയിൽ വനിതാ സബ് എൻജിനീയറുടെയും പ്രദേശവാസിയായ സബ് എൻജിനീയറുടെയും നേതൃത്വത്തിൽ തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ ലൈനിലെ തകരാർ കണ്ടെത്താനായിരുന്നില്ല.

ഒടുവിൽ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. 14 ജീവനക്കാരാണ് കൂട്ട അവധിയെടുത്ത് ഇതര സംസ്ഥാനത്തേക്ക് വിനോദയാത്ര പോയത്.

ഇതും കെ.എസ്.ഇ.ബി ബോർഡിൻറെ അനുമതിയി ഇല്ലാതെയായിരുന്നെന്നും പരാതിയുണ്ട്. സംഭവത്തിൽ പീരുമേട് അസി. എക്സിക്യൂട്ടിവ് എൻജിനീയറോട് റിപ്പോർട്ട് സമർപ്പിക്കാനും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *