Timely news thodupuzha

എസ്.പി.ജി തലവൻ അരുൺ കുമാർ സിൻഹ ഐ.പി.എസ് അന്തരിച്ചു

ന്യൂഡൽഹി: സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ(എസ്.പി.ജി) തലവൻ അരുൺ കുമാർ സിൻഹ ഐ.പി.എസ് അന്തരിച്ചു. ദീർഘകാലമായി അർബുദ രോഗബാധിതനായിരുന്ന അദ്ദേഹം ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്.

2016 മുതൽ എസ്.പി.ജി ഡയറക്‌ടറായി പ്രവർത്തിച്ച് വരികയായിരുന്നു. 1987 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിൻറെ കാലാവധി മെയിൽ കേന്ദ്രം നീട്ടി നൽകുകയായിരുന്നു.

പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിൻറെ കേരള വഹിച്ചിരുന്ന കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ. കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനെന്ന നിലയിലാണ് അദ്ദേഹത്തെ പ്രധാന ചുമതലകൾ തേടിയെത്തിയത്. ബി.എസ്.എഫിൽ അടക്കം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

Leave a Comment

Your email address will not be published. Required fields are marked *