ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ജി 20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്ര തലവൻമാരുടെ സമ്മേളനം ഡൽഹിയിൽ നടക്കാനിരിക്കെയാണ് ഇന്ത്യയെയും മോദിയെയും പ്രശംസിച്ചുള്ള ഋഷി സുനകിൻറെ പ്രതികരണം. ജി20യുടെ അധ്യക്ഷത വഹിക്കാൻ യോഗ്യമായ രാജ്യമാണ് ഇന്ത്യ. ഉചിതമായ സമയവുമാണ്.
രാജ്യത്തിൻറെ അസാധാരണമായ വിജയമാണിത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ആഗോള നേതൃത്വം വഹിക്കുകയാണ്. ആഗോള സാമ്പത്തിക സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം എന്നിവ അഭിമുഖീകരിക്കുന്നതിന് ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.





