Timely news thodupuzha

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

മലപ്പുറം: മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി മരിച്ചു. 51 വയസായിരുന്നു. നാലു പതിറ്റാണ്ടോളം മാപ്പിളപ്പാട്ടു രംഗത്ത് അസ്മ സജീവമായിരുന്നു. രോഗബാധിതയായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ദർശന ടിവിയിലെ കുട്ടിക്കുപ്പായം റിയാലിറ്റി ഷോയിൽ ജഡ്ജായിരുന്നിട്ടുണ്ട്.

തബലിസ്റ്റ് മുഹമ്മദലിയാണ്(ബാവ) ഭർത്താവ്. ലൗ എഫ് എംമെന്ന സിനിമയിൽ പിന്നണി പാടിയിട്ടുണ്ട്. പിതാവ് ചാവക്കാട് ഖാദർ ഭായ് ഗായകനും തബലിസ്റ്റുമാണ്.മാതാവ് ആമിന ബീവിയും ഗായികയാണ്.

Leave a Comment

Your email address will not be published. Required fields are marked *