Timely news thodupuzha

ലാവലിന്‍ കേസ് വീണ്ടും മാറ്റിവച്ച് സുപ്രീം കോടതി

ന്യൂഡൽഹി: എസ്.എന്‍.സി ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇൾപ്പെടുള്ളവര കുറ്റവുമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ നൽകി ഹർജിയാണ് വീണ്ടും മാറ്റിവച്ചത്.

സിബിഐയുടെ ആവശ്യപ്രകാരമാണ് കേസ് മാറ്റിവച്ചത്. മറ്റൊരു കേസിന്‍റെ തിരക്കിലാണെന്ന് സിബിഐ കോടതിയെ അറിയിക്കുകയാരുന്നു. തുടർച്ച‍യായ 35-ാം തവണയാണ് ലാവലിന്‍ കേസ് സുപ്രീം കോടതി മാറ്റിവയ്ക്കുന്നത്.

മറ്റു കേസുകളുടെ തിരക്കായതിനാൽ കേസ് മാറ്റിവയ്ക്കണമെന്ന് സിബിഐക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയെ അറിയിക്കുകയായിരുന്നു.

കേസ് മാറ്റിവയ്ക്കുന്നതിനെ മറ്റു കക്ഷികളടെ അഭിഭാഷകർ എതിർത്തില്ല. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത് എന്നവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *