ന്യുഡൽഹി: മന്ത്രിസഭാ പുനഃസംഘടന എന്നത് പാർട്ടി അജണ്ടയായി എടുത്തിട്ടില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുൻ ധാരണ അനുസരിച്ച് രണ്ടര വർഷം പൂർത്തിയാക്കിയ രണ്ട് പാർട്ടികളിലെ മന്ത്രിമാർ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. പുനഃസംഘടന സംബന്ധിച്ച് ആലോചിക്കേണ്ട പ്രശ്‌നമേ വരുന്നില്ല. ഇടതു മുന്നണി മുൻപ് തീരുമാനിച്ച കാര്യങ്ങളുമായി മുന്നോട്ട് പോകും. മന്ത്രിസഭാ പുനഃസംഘടന ഇപ്പോൾ അജണ്ടയായി ഉദ്ദേശിക്കുന്നില്ല. എൽ ഡി എഫ് മുൻപ് തീരുമാനിച്ച ചില കാര്യങ്ങളുണ്ട്. അതിൽ വേറെ ചർച്ചകളുടെ ആവശ്യമൊന്നും ഇല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പുനഃസംഘടന വിഷയം; പാർട്ടി അജണ്ടയായി എടുത്തിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ






