തിരുവനന്തപുരം: മുതിർന്ന പത്ര പ്രവർത്തകനും സി.പി.ഐ നേതാവുമായിരുന്ന യു.വിക്രമൻ(66) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുതിർന്ന സി.പി.ഐ നേതാവായിരുന്ന സി.ഉണ്ണിരാജയുടെ മകനാണ്. ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സീതാകുമാരി. മകൻ: സന്ദീപ്. സംസ്കാരം വൈകിട്ട് തൈക്കാട് ശ്മശാനത്തിൽ.
മുതിർന്ന പത്ര പ്രവർത്തകൻ യു.വിക്രമൻ അന്തരിച്ചു






