Timely news thodupuzha

രണ്ടാം വന്ദേഭാരത്; അടുത്ത ട്രയൽ റൺ തുടങ്ങി

തിരുവനന്തപുരം: കേരളത്തിലേക്കുള്ള രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ കാസർകോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള രണ്ടാം ട്രയൽ റൺ തുടങ്ങി. ഏഴിനാണ് കാസർകോഡ് സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.05ന് തിരുവനന്തപുരത്ത് നിന്ന് ആദ്യ ട്രയൽ റൺ പുറപ്പെട്ട ട്രെയിൻ രാത്രി 11.35 നാണ് കാസർകോട് എത്തിയത്.

ഇന്ന് ട്രെയിൻ തിരുവനന്തപുരത്ത് തിരികെയെത്തിയ ശേഷം 4.05ന് വീണ്ടും കാസർകോട്ടേക്കു ട്രയൽ റൺ നടത്തും. ശനിയാഴ്ച കാസർകോട് സ്‌റ്റേഷനിൽ നിർത്തിയിട്ട ശേഷം ഞായറാഴ്ച പ്രധാനമന്ത്രി ഓൺലൈൻ ആയി ട്രെയിൻ ഫ്ലാഗ്ഓഫ് ചെയ്ത് സർവ്വീസ് ആരംഭിക്കും.

ചൊവ്വാഴ്ച മുതൽ യാത്രക്കാർക്ക് വേണ്ടിയുള്ള സർവീസുകൾ ആരംഭിക്കുമെന്ന് അറിയിപ്പ് ലഭിച്ചു. രണ്ടാം വന്ദേഭാരത് ആലപ്പുഴ വഴിയാണ് സർവീസ്.

രാവിലെ ഏഴിന് കാസർകോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ചകഴിഞ്ഞ് 3:05ന് തിരുവനന്തപുരത്ത് എത്തുന്ന വിധത്തിലും വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി രാത്രി 11:55ന് കാസർഗോഡ് എത്തുന്ന രീതിയിലുമായിരിക്കും സർവീസ്.

Leave a Comment

Your email address will not be published. Required fields are marked *