ഭോപ്പാൽ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ് ബി.ജെ.പിയിൽ പൊട്ടിത്തെറി. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആറ് ബിജെപി നേതാക്കൾ രാജിവെച്ചു. മുതിർന്ന നേതാവും മുൻ മന്ത്രിയുമായി റുസ്തം സിംഗ് അടക്കമുള്ളവരാണ് രാജിവെച്ചത്. റുസ്തം സിംഗ് രണ്ട് തവണ മത്സരിച്ച മൊറേന മണ്ഡലത്തിൽ ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് രാജി. പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും രാജിവച്ചതായി അദ്ദേഹം അറിയിച്ചു.