ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ കാറും ബസും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു. 14 പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ ആറു പേർ അസമിൽ നിന്നുള്ള അതിഥി തൊഴിലാളികളും ഒരാൾ തമിഴ്നാട്ടിൽ നിന്നുള്ളയാളാണ്. തിരുവണ്ണാമല ജില്ലയിലെ സംഗം-കൃഷ്ണഗിരി ഹൈവേയിലാണ് അപകടമുണ്ടായത്. പുതുച്ചേരിയിൽ നിന്ന് ഹൊസൂരിലെ പശ ഫാക്ടറിയിലേക്കു പോകുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട് സർക്കാർ ബസാണ് കാറുമായി കൂട്ടിയിടിച്ചത്.