Timely news thodupuzha

താമരശേരിയിൽ യുവാവ് വാടക വീട്ടിൽ മരിച്ച നിലയിൽ

താമരശേരി: കോഴിക്കോട് താമരശേരി ചുങ്കത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കം പനയുള്ള കുന്നുമ്മലിൽ വാടകയ്ക്കു താമസിക്കുന്ന നരിക്കുനി തേലമ്പാട്ട കുന്നുമ്മൽ ബാലന്‍റെ മകൻ ഷിബിൻ ലാലിനെയാണ്(26) വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം താമരശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *