Timely news thodupuzha

തെളിവുകൾ പുറത്തു വന്നിട്ടും മാത്യു കുഴൽനാടൻ എം.എൽ.എ തിരുത്താൻ തയ്യാറാകുന്നില്ല; ഡി.വൈ.എഫ്‌.ഐ

തിരുവനന്തപുരം: ആരോപണങ്ങൾ വസ്‌തുതാ വിരുദ്ധമാണെന്ന് തെളിവുകൾ പുറത്തു വന്നിട്ടും മാത്യു കുഴൽനാടൻ എംഎൽഎ തിരുത്താൻ തയ്യാറാകുന്നില്ലെന്ന്‌ ഡിവൈഎഫ്‌ഐ.

രാഷ്ട്രീയ മാന്യത ഉണ്ടെങ്കിൽ മാത്യു കുഴൽനാടൻ സമൂഹത്തോട് പറയണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മാത്യു കുഴൽനാടൻ വീണിടത്ത്‌ കിടന്ന്‌ ഉരുളുകയാണ്. കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ ആളാണ്. വലിയ സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്തുന്നു.

ഇതു സംബബന്ധിച്ച് ഡിവൈഎഫ്ഐ പരാതി നൽകിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തിൽ സ്ട്രീകിംഗാണ് കുഴൽനാടൻ നടത്തുന്നത്. അടുത്ത പ്രതിപക്ഷ നേതാവ് ആരാണെന്ന തർക്കമാണ് കോൺഗ്രസിൽ നടക്കുന്നത്. ആ മത്സരമാണ് കുഴൽനാടൻ നടത്തുന്നതെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *