Timely news thodupuzha

കേരള വെള്ളാള മഹാസഭ സംസ്ഥാന വാർഷിക സമ്മേളനം തൊടുപുഴയിൽ നടന്നു

തൊടുപുഴ: കേരള വെള്ളാള മഹാസഭ സംസ്ഥാന വാർഷിക സമ്മേളനം തൊടുപുഴ പുനലൂർ മധു നഗറിൽ (മുതലിയാർമഠം ഹരിഹരാമൃതം ഓഡിറ്റോറിയത്തിൽ)  നടന്നു. വിവിധ ജില്ലകളിൽ നിന്നായി ആയിരത്തിയഞ്ഞൂറിൽപരം പ്രവർത്തകരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.അഡ്വ.ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവഹിച്ചു.മഹാസഭ പ്രസിഡൻറ് എൻ.മഹേശൻ അധ്യക്ഷനായി.നഗരസഭ ചെയർമാൻ സനീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തി.ബി.ജെ.പി.സംസ്ഥാന കമ്മറ്റിയംഗം ബിനു ജെ. കൈമൾ, മഹാസഭ ജനറൽ സെക്രട്ടറി പി.ഹരിദാസ്, കെ.വി.എം.എസ്.സീനിയർ വൈ. പ്രസിഡൻ്റ് സുരേഷ്കുമാർ ജി.സ്വാഗതസംഘം ചെയർമാൻ വി.എസ്.ഗോപാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു. 

Leave a Comment

Your email address will not be published. Required fields are marked *