Timely news thodupuzha

logo

നിരന്തര സമര – നിയമ പോരാട്ടങ്ങളിലൂടെ പൊതു വിദ്യാഭ്യാസ മേഖലയുടെയും ,  അധ്യാപകരുടെയും  ഏക പ്രതീക്ഷയായി മാറിയ സംഘടനയാണ് കെ പി എസ് ടി എ 

തൊടുപുഴ : പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനും , അധ്യാപകരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുമുള്ള നിരന്തര സമര – നിയമ പോരാട്ടങ്ങളിലൂടെ  സമൂഹശ്രദ്ധ ഒന്നാകെ പിടിച്ചു പറ്റാൻ സാധിച്ച ഏക അധ്യാപക സംഘടനയാണ് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എന്ന് ഇടുക്കി എം പി അഡ്വ.  ഡീൻ കുര്യാക്കോസ് പറഞ്ഞു . കെ പി എസ് ടി എ യുടെ ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി ശ്രീ വി എം ഫിലിപ്പച്ചൻ അധ്യക്ഷത വഹിച്ചു . കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.  എസ് അശോകൻ മുഖ്യ പ്രഭാഷണം നടത്തി .
 ജോൺ നെടിയപാല , ചാർലി ആൻറണി , രാജു ഓടയ്ക്കൻ ,  എൻ ഐ ബെന്നി , ജാഫർഖാൻ മുഹമ്മദ് ,  ജോമോൻ തെക്കുംഭാഗം , ഡെയ്സൺ മാത്യു , പി എം നാസർ , സി കെ മുഹമ്മദ് ഫൈസൽ , ബിജോയ് മാത്യു , ഷിന്റോ ജോർജ് , ആറ്റ്ലി വി കെ , സുനിൽ ടി തോമസ് , അജീഷ്കുമാർ ടി ബി , രാജിമോൻ ഗോവിന്ദ് , രതീഷ് വി ആർ ,  ദീപു ജോസ് , ലിജോമോൻ ജോർജ് , ജിൻസ് കെ ജോസ് , സിനി ട്രീസാ  ,  ജയ്സമ്മ ജെയിംസ് , മിനി കുര്യൻ എന്നിവർ പ്രസംഗിച്ചു .

Leave a Comment

Your email address will not be published. Required fields are marked *