Timely news thodupuzha

കനത്ത മഴ; ഗുജറാത്തിൽ മിന്നലേറ്റ്‌ 20 പേർ മരിച്ചു

അഹമ്മദാബാദ്‌: ഗുജറാത്തിൽ മിന്നലേറ്റ്‌ 20 പേർ മരിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായാണ്‌ അപകടം. ശക്തമായ മഴയിൽ വ്യാപകമായ കൃഷിനാശവും റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌.

സംസ്ഥാന ദുരന്തനിവാരണ സേനയുടെ കണക്കനുസരിച്ച്‌ ഗുജറാത്തിലെ 251 താലൂക്കുകളിൽ 220 എണ്ണത്തിലും ഞായറാഴ്‌ച പത്ത്‌ മണിക്കൂറിനിടെ 50 മില്ലീമീറ്റർ വരെ മഴ ചെയ്‌തു.

മിന്നലേറ്റ്‌ ചിലയിടങ്ങളിൽ കന്നുകാലികളും ചത്തിട്ടുണ്ട്‌. വടക്കുകിഴക്കൻ അറബിക്കടലിലും അതിനോട്‌ ചേർന്നുള്ള സൗരാഷ്‌ട്ര- കച്ച്‌ മേഖലകളിലും ചുഴലിക്കാറ്റ്‌ രൂപപ്പെട്ടതാണ്‌ മഴയ്‌ക്ക്‌ കാരണമെന്ന്‌ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *