ഐസ്വാൾ: മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ പുത്തൻ കുതിപ്പുമായി സെഡ്.പി.എം അധികാരത്തിലേക്ക്. ഭരണകക്ഷിയായ എം.എൻ.എഫിനെ ഏറെ പിന്നിലാക്കിയാണ് സെഡ്.പി.എമ്മിൻറെ കുതിപ്പ്.
രൂപീകരിച്ചിട്ട് നാല് വർഷം മാത്രമായ സെഡ്.പി.എം പാർട്ടി ചരിത്ര വിജയത്തിലേക്കാണ് മുന്നേറുന്നത്. സെഡ്.പി.എം 40ൽ 22 സീറ്റുകളിൽ വിജയിക്കുകയും നാല് ഇടങ്ങളിൽ ലീഡു ചെയ്യുകയുമാണ്.
40 സീറ്റുകളിലേക്ക് 174 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. അതേസമയം ഭരണകക്ഷിയായ എം.എൻ.എഫിന് വലിയ തിരിച്ചടിയാണ് കിട്ടിയത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തോറ്റുവെന്ന വിവരമാണ് പുറത്തു വരുന്നത്.
എം.എൻ.എഫിൻറെ സോറംതംഗയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്.





