Timely news thodupuzha

നവകേരള സദസിന് മുന്നോടിയായി പെരുമ്പാവൂരിലെ കടകൾ ദീപാലങ്കാരം നടത്താൻ നിർദേശം

കൊച്ചി: പെരുമ്പാവൂരിൽ വച്ചു നടക്കുന്ന നവകേരള സദസിന് മുന്നോടിയായി കടയുടമകളോട് ദീപാലങ്കാരം നടത്താൻ നിർദേശിച്ച് ലേബർ ഓഫീസർ. ഡിസംബർ 10ആം തീയതിയാണ് പെരുമ്പാവൂരകിൽ നവകേരള സദസ് നടക്കുന്നത്.

ഡിസംബർ 10ന് നവകേവരള സദസ് നടക്കുകയാണല്ലോ. ഇതൊരു സർക്കാർ പ്രോഗ്രാം ആണ്. ആയതിനാൽ എല്ലാവരും സഹകരിക്കണം. നവകേരള സദസ് പ്രമാണിച്ച് 8‌‌, 9 തീയതികളിൽ എല്ലാ കടകളിലും ദീപാലങ്കാരം നടത്തേണ്ടതുണ്ട്.

അതിനാൽ 8,9 തീയതികളിൽ എല്ലാ കടകളിലും ദീപാലങ്കാരം നടത്തണമെന്ന് അഭ്യർഥിക്കുന്നു. എന്നാൽ താൻ കടയുടമകളോട് അഭ്യർഥിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ കത്ത് നൽകുകയോ ഓർഡർ കൊടുക്കുകയോ ചെയ്യില്ലെന്ന് ലോബർ ഓഫീസർ ജയപ്രകാശ് പറഞ്ഞു.

തഹസിൽദാർ അധ്യക്ഷനായ സംഘാടക സമിതി കടകളിൽ ദീപലാങ്കാരം നടത്താൻ തീരുമാനിച്ചിരുന്നു. ഇക്കാര്യം ലേബർഓഫിസർ കടയുടമകളെ അറിയിക്കണമെന്നാണ് നിർദേശിച്ചത്. ഇതനുസരിച്ച് അവരോട് അഭ്യർഥിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *