Timely news thodupuzha

logo

ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, യുവാവിന് 10 വർഷം തടവും പിഴയും ശിക്ഷ

തളിപ്പറമ്പ്: ഏഴ് വയസുകാരിയെ ഓട്ടോറിക്ഷയിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് 10 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പരിയാറം മുപിക്കാനം കുന്നേൽ സന്തോഷിനെയാണ്24) ശിക്ഷിച്ചത്.

തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2023 ജനുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കൾക്കൊപ്പം പെരുന്നാളിന് വന്ന കുട്ടി ഓട്ടോയിൽ തനിച്ചിരിക്കവെ സന്തോഷ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് അറസിറ്റിലായ സന്തോഷ് ഒരു വർഷമായി റിമാൻഡിൽ കഴിയുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *