Timely news thodupuzha

നവകേരള സദസിനായി മതിൽ പൊളിക്കൽ പരിപാടി തുടരുന്നു

കൊച്ചി: നവകേരള സദസിനായി പരിപാടി നടക്കുന്ന സ്കൂളുകളുടെ മതിൽ പൊളിക്കൽ പരിപാടി തുടരുന്നു. എറണാകുളം പെരുമ്പാവൂരിലെ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൻറെ ചുറ്റു മതിലിൻറെ ഒരു ഭാഗമാണ് ഇത്തവണ പൊളിച്ചു മാറ്റിയത്.

നവകേരള സദസിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചതെന്നാണ് ആരോപണം. പ്രധാന വേദിയിലേക്കുള്ള കവാടത്തിന് പുറമെയാണ് വേദിയുടെ അരികിലേക്ക് എത്താൻ കഴിയുന്ന രീതിയിൽ സ്കൂൾ മൈതാനത്തിൻറെ തെക്കെ അറ്റിനോട് ചേർന്നുള്ള ഭാഗത്തെ മതിൽ പൊളിച്ചത്.

എന്നാൽ മതിൽ നേരത്തെ പൊളിഞ്ഞതെന്നാണ് സംഘാടക സമിതി വിശദീകരിണം. സ്കൂൾ പിടിഎ ആണ് മതിൽ പൊളിച്ച് ക്രമീകരണം ഒരുക്കിയതെന്നും സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് പറഞ്ഞു.

അതേസമയം, മതിൽ പൊളിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്- സിപിഎം നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നേതാക്കളാണ് വാക്കുതർക്കത്തിലേർപ്പെട്ടത്. സംഭവത്തെതുടർന്ന് സ്ഥലത്ത് പൊലീസ് എത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *