ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് ആക്രമണത്തെ പ്രതിപക്ഷം പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് അതിക്രമത്തേക്കാള്‍ ഗൗരവകരമാണെന്ന് മൊദി വിമർശിച്ചു.
ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്‍റിലുണ്ടായ ആക്രമണത്തിന് നേരെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും കൂട്ടായി അപലപിക്കേണ്ടതായിരുന്നു.
ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് അതിനെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കാന്‍ കഴിയുക. പ്രതിപക്ഷത്തിന്‍റെ ഭാഗത്തു നിന്നുണ്ടായ നിഷേധ രാഷ്ട്രീയം അംഗീകരിക്കാന്‍ കഴിയില്ല.
തിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നൽകിയിട്ടും പ്രതിക്ഷം പഠിക്കുന്നില്ല. നിയമസഭാ തെരഞ്ഞടുപ്പിലെ തനത്ത തോല്‍വിയുടെ നിരാശയിലാണ് പ്രതിപക്ഷം.
അതിന്‍റെയെല്ലാം ഭാഗമായാണ് പാര്‍ലമെന്‍റ് നടപടികള്‍ തടസപ്പെടുത്തുന്നത്. ബിജെപി അംഗങ്ങളും സംയമനം പാലിക്കണമെന്നും പ്രധാമന്ത്രി പറഞ്ഞു.






