Timely news thodupuzha

logo

ഭാരത് ദേഖോ ; രാഹുൽ ഗാന്ധിയുടെ ഷർട്ടിന് 40000 രൂപയിലധികം വിലയെന്ന് ബിജെപി

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ധരിച്ച ടിഷര്‍ട്ടിന്‍റെ വില 41,000 ആണെന്ന ആരോപണവുമായി ബിജെപി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് രാഹുല്‍ ടി-ഷര്‍ട്ട് ധരിച്ചുനില്‍ക്കുന്ന ചിത്രവും അതിനു സമാനമായ ടി-ഷര്‍ട്ടിന്‍റെ വില ഉള്‍പ്പെടുന്ന ചിത്രവും ബിജെപി പങ്കുവച്ചത്.

‘ഭാരത്, ദേഖോ’ എന്നാണ് ചിത്രം പങ്കുവച്ച് ട്വിറ്ററില്‍ ബിജെപി കുറിച്ചിരിക്കുന്നത്. ബര്‍ബറി എന്ന കമ്പനിയുടെ ടി-ഷര്‍ട്ടാണിത്. 41,257 രൂപയാണിതിന് എന്ന് കുറിപ്പിനൊപ്പമുള്ള ചിത്രത്തില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *