Timely news thodupuzha

logo

മദ്യം വാങ്ങാൻ പണം നൽകിയില്ല; തൃശൂരിൽ അമ്മയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച മകൻ പിടിയിൽ

തൃശൂര്‍: വാക്കുതര്‍ക്കത്തിനിടെ മകന്‍ അമ്മയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. തൃശൂര്‍ പുന്നയൂര്‍കുളത്ത് ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം.മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ശ്രീമതിയെ (75) എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചമ്മന്നൂര്‍ സ്വദേശി മനോജ് (40) ആണ് അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. മനോജ് മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ടെങ്കിലും ശ്രീമതി നല്‍കിയില്ല. ഇതേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് ക്രൂരകൃത്യത്തിന് കാരണം. ഗുരുതരമായി പൊള്ളലേറ്റ ശ്രീമതിയെ ആദ്യം കുന്നകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതോടെ എറണാകുളത്തേയ്ക്ക് മാറ്റുകയായിരുന്നു.

സംഭവത്തിന് പിന്നാലെ മനോജിലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു

Leave a Comment

Your email address will not be published. Required fields are marked *