Timely news thodupuzha

logo

സ്‌ഫോടക വസ്തു എറിഞ്ഞത് ജിതിനെന്ന് ക്രൈംബ്രാഞ്ച്; എകെജി സെന്‍റര്‍ ആക്രമണത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം:  എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ കേസില്‍ മുഖ്യപ്രതി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ്  ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്‌ഫോടക വസ്തും എകെജി സെന്ററിന് നേരെ എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ജിതിനെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.

എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞിട്ട് രണ്ടര മാസമായിട്ടും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പിന്നീട് കേസ്സ് ക്രൈബ്രാഞ്ചിന് കൈമാറുകയായിരുന്നു. അതുവരെ കേസന്വേഷിച്ചത് പ്രത്യേക അന്വേഷണ സംഘമായിരുന്നു. ജൂലൈ 30നാണ് എകെജി സെന്ററിന് നേരെ ബോംബാക്രമണമുണ്ടായത്. രാത്രി സ്‌കൂട്ടറിലെത്തിയ പ്രതി എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്‌ഫോടകവസ്തു വലിച്ചെറിയുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *