Timely news thodupuzha

logo

പത്രപ്രചാരണത്തിലെ മൈലാടൂർ സ്റ്റൈൽ

ഡോ. സഞ്ജീവൻ അഴീക്കോട്

 മലയാളത്തിന്റെ പത്രമുത്തശ്ശി ദീപിക 1990 കളിൽ നിരവധി പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. 

 വിദ്യാർത്ഥി രാഷ്ട്രീയം അക്രമാസക്തമായി കേരളം തിളച്ചുമറിഞ്ഞഘട്ടം. സാഹിത്യനിരൂപകനും  വിദ്യാഭ്യാസ വിചക്ഷണനുമായ

പ്രഫ.എസ്. ഗുപ്തൻ  നായരുടെയും മറ്റും നേതൃത്വത്തിൽ വിദ്യാഭ്യാസ സംരക്ഷണ സമിതി രൂപം കൊണ്ടപ്പോൾ പിന്തുണയുമായി ദീപിക മുന്നിൽ നിന്നു.

അന്ന് പത്രാധിപരായിരുന്ന

ജോസ് – ടി തോമസിന്റെ നേതൃത്വത്തിൽ ദീപിക നടത്തിയ സാമൂഹിക ഇടപെടൽ നാടെങ്ങും ശ്രദ്ധിക്കപ്പെട്ടു.

 ആയിടയ്ക്കാണ്  എഡിറ്റോറിയൽ ടെയിനിയായി കോട്ടയത്ത് ദീപികയിൽ എത്തിയത്. 

1994 – ൽ കണ്ണൂർ എഡിഷൻ തുടങ്ങിയ കാലം ദീപിക മറ്റൊരു ഇടപെടൽ കൂടി നടത്തി. കേര കർഷകരെ സംരക്ഷിക്കാൻ കേരള മുടനീളം കേര പ്രചാരണ ജാഥ സംഘടിപ്പിച്ചു. കേരളം പാമോലിനിലേക്ക് വഴി മാറുന്ന സാഹചര്യത്തിലാണ് വെളിച്ചെണ്ണയുടെ ഗുണഗണങ്ങൾ വിശദീകരിച്ച് ദീപിക തേങ്ങ കർഷകരെ സംരക്ഷിക്കാൻ രംഗത്തുവന്നത്. അന്ന് ദീപിക എംഡിയായിരുന്ന ഡോ.പി.കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ജാഥ.

. കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ ദീപിക എംഡി ഡോ.പി.കെ. നയിച്ച 

കേര സംരക്ഷണ ജാഥ ഏറെ ശ്രദ്ധ നേടി.

അന്ന് ടി.എ.സെബാസ്റ്റ്യൻ, ജോർജ് കുട്ടി മൈലാടൂർ, ഡി.പി. ജോസ് തുടങ്ങിയവരുടെ സംഘാടക വൈഭവത്തിൽ ജാഥ ആരംഭിച്ചപ്പോൾ അത് റിപ്പോർട്ട് ചെയ്യാൻ വേണ്ടി പങ്കാളിയായ കാര്യങ്ങളും ഓർക്കട്ടെ.

കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ 

 ഈയുള്ളവനു ഒപ്പമുണ്ടായി. സി.കെ.കുര്യാച്ചന്റെ പ്രൗഢ ഗംഭീരമായ അനൗൺസ്മെന്റ് ഇപ്പോഴും കാതിൽ മുഴങ്ങുന്നു. ടി.എ. സാബു , എസ്.കെ.മോഹൻ ,ടി. മോഹൻദാസ് , ഡൊമനിക് സെബാസ്റ്റ്യൻ എന്നീ ഫോട്ടോ ജേർണലിസ്റ്റുകൾക്ക് നിരവധി അപൂർവ ചിത്രങ്ങൾ സമ്മാനിച്ച കേരകർഷക ജാഥ..

ഒരു പക്ഷേ കേരളത്തിൽ ഇങ്ങനെയൊരു ജാഥ ആദ്യമായിരുന്നു.

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും പിന്തുണയില്ലാതെ നടത്തിയ സാമൂഹിക പോരാട്ടം.

കേരളത്തിന്റെ പത്രമുത്തശ്ശിയായ ദീപികയുടെ  ഇടപെടൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.

 മാനേജിംഗ് ഡയറക്ടറും എഡിറ്ററുമായ ഡോ.പി.കെ. ഏബ്രഹാം ജാഥയിലുടനീളമുണ്ടായി.

സംഘാടന മികവിൽ ജോർജുകുട്ടി മൈലാ ടൂരും ടി.എ.സെബാസ്റ്റ്യനും ഡി.പി. ജോസും എംഡിയുടെ പ്രത്യേക  പ്രശംസയ്ക്ക് പാത്രീഭവിച്ചു.

അന്ന് ദീപികയുടെ സർക്കുലേഷൻ മാനേജരായിരുന്നു ജോർജ് കുട്ടി.

സാധാരണക്കാർക്കിടയിൽ ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയാൻ അദ്ദേഹത്തിന് പ്രത്യേക മിടുക്കുണ്ടായിരുന്നു. 

തത്ഫലമായി

ഗ്രാമീണർക്കിടയിൽ ജാഥയ്ക്ക് നല്ല സ്വീകാര്യതയുണ്ടായി.

തന്നിലേല്പിച്ച കർത്തവ്യം ആത്മാർപ്പണഭാവത്തോടെയാണ്അദ്ദേഹം നിർവഹിച്ചിരുന്നതെന്ന് വിലയിരുത്തട്ടെ.

അതെ

 മാനേജ്മെന്റിന്റെ ഇംഗിതമറിഞ്ഞു പ്രവർത്തിച്ച വ്യക്തിത്വം.

തന്റെ കീഴിലുള്ളവരെ ഊർജ്ജസ്വലരാക്കാൻ  ടാർജറ്റ് നല്കി മത്സരിപ്പിച്ച തൊക്കെ അതിന്റെ ഭാഗം തന്നെ.

കർമ്മ രഥ്യയിലെ

 ആ മികവ്

മലയാള മനോരമ ശ്രദ്ധിച്ചു.

ഒടുവിൽ അവർ ജോർജുകുട്ടിയെ ക്ഷണിച്ചു.

അങ്ങനെ ജോർജുകുട്ടി മനോരമയ്ക്ക് സ്വന്തമായി.

മലയാള മനോരമയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ സ്ഥാനത്ത് വരെയെത്തി. തന്നിൽ ഏല്പിച്ച കർത്തവ്യം പൂർത്തിയാക്കുന്നതിനിടെ അസുഖ ബാധിതനായ ജോർജുകുട്ടി 63-ാം വയസ്സിൽ ചൊവ്വാഴ്ച വിട്ടു പിരിഞ്ഞു. ആ

സങ്കട വാർത്ത ദീപിക മുൻ സർക്കുലേഷൻ മാനേജർ സുനിൽ ഞാവള്ളിയാണ് അറിയിച്ചത്.

ചുറുചുറുക്കോടെ 

ഓടി നടന്ന

ജോർജുകുട്ടിയുടെ രൂപമാണ് മനസ്സിൽ തെളിയുന്നത്. പത്രത്തിന്റെ പ്രചാരണത്തിന് ഉതകുന്ന വാർത്തകളും ഫീച്ചറുകളും ലേഖനങ്ങളും ഉൾപ്പെടുത്താൻ എഡിറ്റോറിയൽ ടീമിനെ എന്നും ഓർമ്മപ്പെടുത്തുന്ന മൈലാടൂർ..

വൈകുന്നേരം എഡിറ്റോറിയലിൽ വന്ന് ദീപിക

ന്യൂസ് എഡിറ്റർ മരിയൻ ജോർജിനോടും രാഷ്ട്ര ദീപിക ഇൻ ചാർജ് എസ്.രാജീവോടും മറ്റും ചർച്ച നടത്തുന്ന പത്ര പ്രചാരകൻ. 

സ്വതസിദ്ധ ശൈലിയിൽ തന്റെ കർത്തവ്യം നിറവേറ്റി  ജോർജുകുട്ടി നടന്നുനീങ്ങി.. 

അന്നത്തെ

ദീപിക  എം ഡി ഡോ.പി.കെ അനുശോചന സന്ദേശത്തിൽ ഇങ്ങനെ കുറിച്ചു.

.”George Kutty Mylador  was one of the most passionate , devoted , hard working Deepika Employee and I always cherish our association even after he left Deepika .

Pranam and Prayers -“

“Regret .

I am in New York and be back only in December early 2022 .

Though very much I wish to attend  Grorgekuttys. last journey .

May he Rest . “

Dr PK Abraham

അന്നത്തെ ദീപിക ജനറൽ മാനേജർ ടോം സിറിയക്കിന്റെ അനുശോചന സന്ദേശവും ഇതോടൊപ്പം.

A Tribute to Georgekutty

I met georgekutty way back in 1990. He was the Circulation Organizer in Pala Sub office of Deepika at that time. Deepika had one of the best circulation numbers in Pala. Looking back I feel one of the reason could be the way Georgekutty handled the agents and the customers.  Those days he always had a diary with him which had all details his area. When we started the first Rashtra Deepika News Center (RDNC) it was in Erattupettah. Again Georgekutty was there to give leadership.He was available any time of the day or night to handle a situation.I remember him as a very vibrant, thinking, willing to do anything for Deepika. 

When we started Deepika Kannur, We didn’t have to think twice who will head the circulation there. Georgekutty readily accepted the challenge and created history.

I have only good memories of him and will be remembered for ever.In this hour of loss we join his family in their grief.

May his soul Rest In Eternal Peace”

-Tom

അതെ

കർമ്മ സമർപ്പിത ജീവിതം.

ജോർജ് കുട്ടി

പാല യിലെ പ്രശസ്തമായ മൈലാടൂർ കുടുംബാംഗമാണ്.

ഭാര്യ: മുത്തോലി നെടുംമ്പുറം മാഗി ജോർജ്,

മക്കൾ : അർജുൻ ജോർജ് (കാനഡ ) , ഡോ. സച്ചിൻ ജോർജ് , ഹെലൻ എലിസബത്ത് ജോർജ് ( വിമല കോളജ് തൃശ്ശൂർ)

മരുമകൾ: ലിൻസി സെബാസ്റ്റ്യൻ (വട്ടാലിൽ സുൽത്താൻ ബത്തേരി – കാനഡ)

സംസ്കാരം 24 ശനിയാഴ്ച 

തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രൽ പള്ളിയിൽ.

മൃതദേഹം ശനിയാഴ്ച രാവിലെ തൃശ്ശൂരിലെ നല്ലങ്കര വീട്ടിൽ പൊതു ദർശനത്തിനു വയ്ക്കും. പ്രാർത്ഥനാ ചടങ്ങുകൾ ഉച്ച കഴിഞ്ഞ് 2.30 ന് തുടർന്നാണ് ലൂർദ്ദ് കത്തീഡ്രൽ പള്ളിയിൽ സംസ്കാരമെന്ന് ബന്ധുക്കൾ അറിയിച്ചു.

പരേതാത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കാം

ആത്മശാന്തി🙏

ഡോ. സഞ്ജീവൻ അഴീക്കോട്

2022 സെപ്റ്റംബർ 20

Leave a Comment

Your email address will not be published. Required fields are marked *