Timely news thodupuzha

logo

ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞ്, കാഴ്ച പരിധി 50 മീറ്ററിൽ താഴെ

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. പഞ്ചാബ് ഹരിയാന, ഛത്തീസ്ഗഡ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഇന്നും തണുപ്പ് കൂടുമെന്നാണ് മുന്നറയിപ്പ്. ജനുവരി 9വരെ അതിശൈത്യം തുടരുമെന്ന് വ്യക്തമാക്കുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ഥിതി മോശമാണ്. കടുത്ത തണുപ്പിനൊപ്പം വായുമലിനീകരണം കൂടി ശക്തമായതോടെ പനി പടർന്നു പിടിക്കുകയാണ്.

കടുത്ത പനിയും ചുമയും ബാധിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം കൂടി. കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വിദഗ്ധർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അതിനിടെ പല മേഖലകളിലും മൂടൽ മഞ്ഞും ഏറുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ആസാം, മേഘാലയ എന്നിവിടങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്.

നാലു ദിവസത്തിലധികമായി തുടരുന്ന കനത്ത മൂടൽ മഞ്ഞിൽ പല നഗരങ്ങളിലും കാഴ്ചപരിധി 50 മീറ്ററിൽ താഴെയെത്തി. ഡൽഹി, ഹരിയാന, പഞ്ചാബ്, ജമ്മു-കശ്മീർ, ഹിമാചൽ സംസ്ഥാനങ്ങളിൽ ജാഗ്രതാനിർദേശം നൽകി.

Leave a Comment

Your email address will not be published. Required fields are marked *