ബാംഗ്ലൂർ: ആത്യന്തികമായി നമ്മളെല്ലാം ഹിന്ദുക്കളാണെന്നും കർണാടക സർക്കാർ ഹിന്ദു വികാരങ്ങളെ മാനിക്കുന്നുവെന്നും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. രാമക്ഷേത്ര വിഷയത്തിൽ എ.ഐ.സി.സി അന്തിമ തീരുമാനത്തിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. എല്ലാ മതത്തിലും ജാതിയിലും വിശ്വസിക്കുന്ന ജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യയിൽ രാമക്ഷേത്രം ഉദ്‌ഘാടനം ചെയ്യുന്ന 22ന് കർണാടകത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്താനുള്ള സർക്കാർ ഉത്തരവിനെയും അദ്ദേഹം ന്യായീകരിച്ചു.






