Timely news thodupuzha

സിനിമ സംവിധായകൻ വിനു അന്തരിച്ചു

കോയമ്പത്തൂർ: ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു. 69 വയസായിരുന്നു. രോഗബാധിതനായി കോമ്പത്തൂരിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

സുരേഷ്-വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. 1995ൽ പുറത്തിറങ്ങിയ ‘മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്തയാണ്’ ഈ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം .

അതേ വർഷം തന്നെ ജെ പള്ളാശ്ശേരിയുടെ തിരക്കഥയിൽ കുസൃതിക്കാറ്റെന്ന ചിത്രം സംവിധാനം ചെയ്തു. 2008ൽ പുറത്തിറങ്ങിയ കണിച്ചുകുളങ്ങരയിൽ സി.ബി.ഐയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ. ആയുഷ്മാൻ ഭവഃ, ഭർത്താവുദ്യോഗം തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *