Timely news thodupuzha

logo

മലപ്പുറത്തെത്തിയ ഗവർണർക്കു നേരെ കരിങ്കൊടി പ്രതിഷേധം

മലപ്പുറം: പൊന്നാനിയിൽ ​ഗവർണർക്കെതിരെ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രതിഷേധം. മുൻ കോൺഗ്രസ് നേതാവ് പി ടി മോഹന കൃഷ്ണൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനായി എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയാണ് എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

നേരത്തെ ​ഗവർണർക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധ ബാനർ ഉയർത്തിയിരുന്നു. ‘മിസ്റ്റർ ചാൻസലർ യു ആർ നോട് വെൽക്കം ഹിയറെന്ന്‘ എഴുതിയ ബാനർ ആണ് പൊന്നാനി എരമംഗലത്ത് എസ്.എഫ്.ഐ സ്ഥാപിച്ചത്. സർവ്വകലാശാലകളിൽ സംഘപരിവാറുകാരെ നിയമിക്കുന്നതിലും കേരളത്തോടുള്ള വിരുദ്ധ സമീപനത്തിലും പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *