Timely news thodupuzha

കള്ളപ്പണം വെളിപ്പിക്കൽ കേസിൽ ഫാറൂഖ് അബ്‌ദുള്ളയ്ക്ക് ഇ.ഡി നോട്ടീസ്

ന്യൂഡൽഹി: കള്ളപ്പണം വെളിപ്പിക്കൽ കേസിൽ നാഷനൽ കോൺഫറൻസ് പ്രസിഡന്‍റ് ഫാറൂഖ് അബ്ദുല്ലയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇ.ഡിയുടെ നോട്ടീസ്.

വ്യാഴാഴ്ച ശ്രീനഗറിലെ ഇഡി ഓഫീസിൽ ഹാജരാവാനാണ് നോട്ടീസ്. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലുണ്ടായ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേസിൽ 2022ൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു.

ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന്‍റെ ഫണ്ട്, മറ്റുകാര്യങ്ങൾക്കുവേണ്ടി വകമാറ്റി ചെലവഴിച്ചെന്നാണ് ആരോപണം. 2018ൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ കേസ്.

Leave a Comment

Your email address will not be published. Required fields are marked *