Timely news thodupuzha

logo

മോഷണത്തിനിടെ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: വാഴക്കുളത്ത് ബിരുദ വിദ്യാർഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. മുർഷിദാബാദ് സ്വദേശി ബിജു മൊല്ലയെയാണ് എറണാകുളം പറവൂർ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

ഇരട്ട ജീവപര്യന്തത്തിന് പുറമേ പ്രതിക്ക് മൂന്നു ലക്ഷം രൂപ പിഴയും മറ്റ് രണ്ട് വകുപ്പുകളിലായി ഏഴ് വർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.

2018 ജൂലൈ 30നാണ് സംഭവം. മോഷണശ്രമം തടയുന്നതിനിടെയാണ് അമ്പുനാട് അന്തിനാട് സ്വദേശിനി നിമിഷ തമ്പിയെ പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

തടയാൻ ശ്രമിച്ച ബന്ധുവിനെയും കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് കവർച്ച, അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്.

Leave a Comment

Your email address will not be published. Required fields are marked *