Timely news thodupuzha

logo

മഴയേ വാർഷിക സംസ്ഥാന ചിത്ര കല പ്രദർശനവും വിൽപ്പനയും 13ന്

മട്ടാഞ്ചേരി: കേരള ചിത്രകലാപരിഷത്തിന്റെ നേതൃത്വത്തിൽ മഴയേയെന്ന വാർഷിക സംസ്ഥാന ചിത്ര കല പ്രദർശനവും വിൽപ്പനയും 13ന് മട്ടാഞ്ചേരി പലേറ്റ് പീപ്പിൾ ആർട്ട്‌ ഗാലറിയിൽ വച്ച് സം​ഘടിപ്പിക്കും. രാവിലെ 11ന് പ്രശസ്ത ചിത്രകാരനും തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് പ്രൊഫസറുമായ ഷിജോ ജേക്കബ് ഉത്ഘാടനം ചെയ്യും.

യോഗത്തിൽ ചിത്രപ്രദർശനത്തോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന 215 ചിത്രങ്ങൾ ഉൾപ്പെടുത്തിയ ബഹുവർണ കാറ്റലോഗിന്റെ പ്രകാശനം എഴുത്തുകാരനും കലാ നിരുപകനുമായ ആർ ഗോപാലകൃഷ്ണൻ നിർവഹിക്കും.

പരിഷത്ത് സംസ്ഥാന പ്രസിഡന്റ്‌ സിറിൽ പി ജേക്കബ് അധ്യക്ഷത വഹിക്കും. 2023 ഒക്ടോബർ 14,15 തീയതികളിൽ പീച്ചിയിൽ വച്ചു നടത്തിയ മഴയേ 2023 ദ്വിദിന ക്യാമ്പിൽ പങ്കെടുത്ത 320 ചിത്രകാരന്മാർ വരച്ച ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 215 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രദർശനം ഫെബ്രുവരി ഒന്ന് വരെ നീണ്ടു നിൽക്കും. സമയം രാവിലെ 10 മുതൽ വൈകിട്ട് 6 മണി വരെ. കേരള ചിത്രകലാപരിഷത് 1961ൽ ത്രിശൂർ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത ചിത്രകാരന്മാരുടെ ഒരു കൂട്ടായ്മയാണ്.

2005 ൽ പ്രവർത്തനം നിലച്ച ഈ സംഘടനയെ 2019ൽ രജിസ്ട്രേഷൻ പുതുക്കി പുനർജീവിപ്പിച്ചു, ഇന്നിപ്പോൾ 1000ഓളം ലൈഫ് മെമ്പറുമ്മാർ അടങ്ങുന്ന 12 ജില്ലാ യൂണിറ്റുകളുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *