Timely news thodupuzha

രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠയോട് അനുബന്ധിച്ച് മൂന്നു ദിവസത്തെ ആഘോഷ പരിപാടികളുമായി തെക്കിന്റെ കാവിപ്പട കൂട്ടായ്മ

കോട്ടയം: രാജ്യം കാത്തിരിക്കുന്ന അയോദ്ധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠയോട് അനുബന്ധിച്ച് തെക്കിന്റെ കാവിപ്പട കൂട്ടായ്മ മൂന്നു ദിവസത്തെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. അന്നദാനം, പ്രഭാഷണപരിപാടികൾ, രക്തദാന ക്യാമ്പുകൾ തുടങ്ങിയ പരിപാടികളാണ് അയോദ്ധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠയോട് അനുബന്ധിച്ച് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

20ന് ആരംഭിച്ച് 22ന് സമാപിക്കുന്ന പരിപാടികളിൽ രാഷ്ട്രീയ, സാമൂഹിക, ചലച്ചിത്ര രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും…. 20ന് കോട്ടയം സ്നേഹക്കൂട് അഭയകേന്ദ്രത്തിൽ നടത്തുന്ന അന്നദാനത്തിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതി പങ്കെടുക്കും.

21ന് രാത്രി ഒമ്പതു മുതൽ ഭാവി കേരളം ദേശീയതയിലൂടെയെന്ന വിഷയത്തിൽ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ സംസാരിക്കും. 22ന് രാവിലെ ഒമ്പതിന് തെക്കിന്റെ കാവിപ്പട നവമാദ്ധ്യമ കൂട്ടായ്മയുടെ ലോഗോ പ്രകാശനം നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്ണകുമാർ നിർവഹിക്കും. രാത്രി ഒമ്പതിന് സ്വാഭിമാനത്തിന്റെ രാമക്ഷേത്രം പ്രക്ഷോഭ ചരിത്ര നാൾവഴികളെന്ന വിഷയത്തിൽ ശങ്കു റ്റി ദാസ് സംസാരിക്കും.

Leave a Comment

Your email address will not be published. Required fields are marked *