തൊടുപുഴ :നഗരം വികസിച്ചതോടെ അനുദിനം കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണംവർധിക്കുന്നു .ഉടമകൾ ആരാണെന്നു ആർക്കും അറിയാത്ത നിരവധി സ്ഥാപനങ്ങൾ തൊടുപുഴയിൽ പ്രവർത്തിച്ചു വരുന്നു .ജോലിക്കാരെ മുന്നിൽ നിർത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്നവർക്കെതിരെ പരാതി നൽകാനും സാധിക്കാത്ത സാഹചര്യമാണ് .
കഴിഞ്ഞ ദിവസം ഒരു പോലീസ് ഉദ്യോഗസ്ഥൻ നാല് ടയറുകളും അലൈ വീലുകളും വാങ്ങി . രണ്ടു ദിവസം കഴിഞ്ഞപ്പോൾ അലൈ വീലിൽ തകരാർ കണ്ടെത്തി .ബന്ധപ്പെട്ട സ്ഥാപനത്തിൽ പരാതി പറഞ്ഞെങ്കിലും നോക്കട്ടെ എന്നായിരുന്നു മറുപടി .പല ദിവസം നടത്തിച്ച ശേഷം ഒടുവിൽ മാറി നൽകേണ്ട സമയം കഴിഞ്ഞെന്നായിരുന്നു മറുപടി .ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും തങ്ങൾക്കു ഭരണ തലത്തിൽ പിടിപാട് ഉണ്ടെന്നും ഉപഭോക്തൃ തർക്ക പ്രശ്നത്തിൽ ഇടപെട്ടാൽ തൊപ്പി തെറിപ്പിക്കുമെന്നായിരുന്നത്രെ വ്യാപാര സ്ഥാപനത്തിൽ നിന്നുള്ള മറുപടി .ടയറിന്റെ പേര് സൂചിപ്പിക്കുന്ന രീതിയിൽ പല നിലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് പോലീസുകാരെയും കബളിപ്പിച്ചത് .
എന്തായാലും തൊടുപുഴയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളെക്കുറിച്ചു വിശദമായ വ്യവര ശേഖരണം നടത്താനാണ് പോലീസിന്റെ നീക്കം എന്നറിയുന്നു .







